യുവതാരം സണ്ണി വെയ്‍ന്‍ വിവാഹിതനായി

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് രാവിലെ
ഗുരുവായൂരിൽ ആറ് മണിയോടെയായിരുന്നു താലികെട്ട്. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയാണ് സണ്ണിയുടെയും ആദ്യചിത്രം. ചിത്രത്തിലെ ഡിക്യുവിന്റെ ഉറ്റചങ്ങാതിയായ കുരുടിയായി സണ്ണി പ്രേക്ഷകരുടെ മനസ് കീഴടക്കി. അന്നയും റസൂലും, ആട് ഒരു ഭീകര ജീവിയാണ്, മോസിലെ കുതിര മീനുകൾ, നീ കോ ‍‍ഞാ ചാ, ആട് 2, അലമാര, ആൻ മേരി കലിപ്പിലാണ്,നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ഡബിൾ ബാരൽ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയവയാണ് സണ്ണിയുടെ പ്രധാന സിനിമകള്‍. കായംകുളം കൊച്ചുണ്ണിയിലെ വില്ലന്‍ വേഷവും ശ്രദ്ധ നേടി.സംസം, ജിപ്സി,വൃത്തം,അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണിയുടെ പുതിയ ചിത്രങ്ങള്‍.

യുവതാരം സണ്ണി വെയ്‍ന്‍ വിവാഹിതനായി

Leave a Reply

Your email address will not be published. Required fields are marked *

Bitnami