പ്രഭാസ് ചിത്രം സാഹോയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ബാഹുബലിക് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സഹോ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റിയിരുന്നു. ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നു ചിത്രം ഇപ്പോള്‍ ഓഗസ്റ്റ് മുപ്പത്തിലേക്ക് മാറ്റി. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധയാണ് നായിക.

അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രമോദ് ഉപ്പലപതി,വാസിം കൃഷ്ണ റെഡ്ഡി,ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജിബ്രാന്‍ ആണ് ചിത്രത്തിന് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami