പ്രഭാസിന്റെ അടുത്ത ബ്രഹ്മാസ്ത്രം സാഹോയ്ക്ക് യുഎസ് പ്രീമിയറില്ല? ചങ്ക് തകര്‍ന്ന് ആരാധകരുടെ വിലാപം!

ബാഹുബലിക്ക് പിന്നാലെയായാണ് പ്രഭാസ് തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായി മാറിയത്. ഒന്നാം ഭാഗം ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗവും എത്തിയത്. ഈ രണ്ട് സിനിമകളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് സാഹോയുമായി താരമെത്തുന്നത്. സുജീത് സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് 30നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. പ്രഭാസിനായി മറ്റ് സിനിമകളെല്ലാം റിലീസ് നീട്ടുകയായിരുന്നു. കാപ്പാനുള്‍പ്പടെയുള്ള ചിത്രങ്ങളുടെ റിലീസായിരുന്നു മാറ്റിവെച്ചത്. ഈ തീരുമാനത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച്‌ താരം എത്തിയിരുന്നു.

ആഗസ്റ്റ് 30ന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് നിരാശപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തയെത്തിയിട്ടുള്ളത്. റിലീസിന് മുന്‍പ് നടത്തുന്ന പ്രീമിയര്‍ ഷോ യുഎസില്‍ ഇല്ലെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. തെലുങ്ക് സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. റെക്കോര്‍ഡ് കലക്ഷന്‍ സ്വന്തമാക്കും സിനിമയെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രഭാസിനൊപ്പം ശ്രദ്ധ കപൂര്‍, ജാക്കി ഷെറോഫ്, ലാല്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മലയാളികളുടെ സ്വന്തം താരമായ ലാലാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ അടുത്ത സൂപ്പര്‍ഹിറ്റായി സിനിമ മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami