“മാമാങ്കം എന്നത് ഒരു ചരിത്രദൗത്യമാണ്..!! അതുകൊണ്ട് ഈ സിനിമയുടെ റിലീസിന്റെ അന്നായിരിക്കും പ്രേക്ഷകര്‍ക്കുള്ള ഓണവും, വിഷുവും, ബക്രീദുമെല്ലാം”-: മമ്മൂക്കയുടെ മാസ് ഡയലോഗ്; വീഡിയോ കാണാം

സാധാരണ ഓണം, വിഷു, ക്രിസ്മസ്, ബക്രീദ് എന്നീ ആഘോഷങ്ങള്‍ക്കാണ് വലിയ റിലീസുകള്‍ ഉണ്ടാകാറ്. എന്നാല്‍ മാമാങ്കം റിലീസ് ചെയ്യുന്ന ദിവസം വിഷു, ഓണം, ബക്രീദ് പോലെ ഒരു ദിനമാറി മാറണമെന്ന് മമ്മൂട്ടി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന്റെ മേക്കിംഗ് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. വലിയ ആഘോഷമായി ഈ സിനിമ എല്ലാവരും ഏറ്റെടുക്കണം. ഈ സിനിമയുടെ പിന്നില്‍ അത്രത്തോളം ആളുകളുടെ കഷ്ടപാടുകളുണ്ട്. ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ഈ സിനിമയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ബിഗ് ബജറ്റ് ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ റിലീസിന് എത്തും എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രശസ്ത സംവിധായകന്‍ ആയ എം പദ്മകുമാര്‍ ആണ് മാമാങ്കം സംവിധാനം ചെയ്തിരിക്കുന്നത്. കാവ്യാ ഫിലിമ്‌സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, അനു സിതാര, സുദേവ് നായര്‍ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്‌ലനും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ശാം കൗശല്‍, ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ ഒരുക്കിയ വമ്ബന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ പോസ്റ്റ്‌പ്രൊഡക്ഷന്‍ സ്റ്റേജില്‍ ഉള്ള ചിത്രത്തിന്റെ ടീസര്‍, ട്രൈലെര്‍ എന്നിവ അധികം വൈകാതെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.

സിനിമയെ സംബന്ധിച്ച്‌ ആദ്യം മുതല്‍ ഒട്ടേറെ വിവാദങ്ങള്‍ നിലനിന്നിരുന്നു. സംവിധായകനെയും, അഭിനേതാവിനെയും മാറ്റുന്നതില്‍ തുടങ്ങി. സിനിമയില്‍ അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami