അമല പോള്‍ ഇതെന്ത് കല്‍പ്പിച്ചാണ്? സ്വിം സ്യൂട്ടില്‍ പാറക്കെട്ടിന് മുകളില്‍ വലിഞ്ഞ് കയറി നടി, കാണൂ

മലയാളത്തില്‍ നിന്നും തമിഴ് സിനിമയിലേക്ക് കൂടി എത്തിയതോടെ നടി അമല പോളിന് ആരാധക പിന്തുണ വര്‍ദ്ധിച്ചു. ആടൈ എന്ന സിനിമയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു അമല നടത്തിയത്. ചിത്രത്തില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന അമല പങ്കുവെക്കാറുള്ള ചില ഫോട്ടോസ് വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.

അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്ബരന്നിരിക്കുകയാണ്. സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന അമല പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പറഞ്ഞ് കൊണ്ടായിരുന്നു നടി ഫോട്ടോസ് പങ്കുവെച്ചത്.

ഇങ്ങനെ ഒക്കെയുള്ള സാഹസങ്ങള്‍ കാണിച്ച്‌ നിങ്ങള്‍ സ്വന്തം മരിക്കരുത്, നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ടെന്നാണ് അമലയുടെ ചിത്രത്തിന് താഴെ പലരും കമന്റിട്ടിരിക്കുന്നത്. രത്‌ന കുമാര്‍ സംവിധാനം ചെയ്ത ആടൈ എന്ന ചിത്രത്തിലാണ് അമല പോള്‍ അവസാനമായി അഭിനയിച്ചത്.

റിലീസിന് മുന്‍പ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നെങ്കിലും തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം നല്ല അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അമലയുടെ അഭിനയത്തിനും വലിയ സ്വീകാര്യത ലഭിച്ചു. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ അമലയുടേതായി വരാനിരിക്കുകയാണ്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകള്‍ ധരിക്കൂ

Leave a Reply

Your email address will not be published. Required fields are marked *

Bitnami