കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നു, വലുതായപ്പോള്‍ അത് മാറി, കാളിദാസിനെ ട്രോളി ജോജു

ബാലതാരമായി സിനിമയില്‍ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കാളിദാസ് ജയറാം. ബാലതാരമായപ്പോള്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ താരപുത്രന് കഴിഞ്ഞിരുന്നു. അച്ഛനോടൊപ്പം സിനിമയില്‍ എത്തിയെങ്കിലും നടനായുള്ള അരങ്ങേറ്റം ഒറ്റയ്ക്കായിരുന്നു. കാളിദാസ് ജയറാം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ജോര്‍ജ്ജായിരുന്നു അതിഥിയായി എത്തിയത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഓഡിയോ ലോഞ്ചിനിടെയുള്ള കാളിദാസിന്റേയും ജോജുവിന്റേയും ഒരു രസകരമായ വീഡിയോയാണ്. അച്ഛന്‍ ജയറാമിനെ പോലെ മകനും മിമിക്രിയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഓഡിയോ ലോഞ്ചിനിടെ കാളിദാസ് നടന്‍ വിജയ് യുടെ ശബ്ദം അനുകരിച്ച്‌ പ്രേക്ഷകരുടേയും സഹതാരങ്ങളുടേയും കയ്യടി നേടിയിരുന്നു.

കണ്ണനെപ്പോലെ മകന്‍
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രം കണ്ടപ്പോള്‍ കണ്ണനെപ്പേലെയൊരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നു. എന്നാല്‍ വളര്‍ന്നപ്പോള്‍ മോന്‍ ഇവനെപ്പോലെയാകല്ലെന്നും ആഗ്രഹിച്ചെന്നും ജോജു ഹാസ്യരൂപേണേ പറഞ്ഞു. സദസ്സിനു അകത്തും പുറത്തും ഒരുപോലെ ചിരി പടര്‍ത്തിയ നിമിഷമായിരുന്നു അത്.എന്നാല്‍ അല്‍പ നേരത്തിന് ശേഷം ഞാന്‍ നേരത്തെ വെറുതെ പറഞ്ഞതാണെന്നും എന്റെ മകന്‍ വലുതാകുമ്ബോള്‍ കണ്ണനെപോലയൊരു മോനാകണം എന്നാണ് ആഗ്രഹമെന്നും ജോജു കൂട്ടിച്ചേര്‍ത്തു.ഹാപ്പി സര്‍ദാര്‍ പൊളിക്കും

ഹാപ്പി സര്‍ദാര്‍ വന്‍ വിജയമായിരിക്കുമെന്നും താരം ആശംസിച്ചു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒരു ഭാര്യയും ഭര്‍ത്താവുമാണ്. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കുള്ള ഒരു ഡെഡിക്കേഷനാണ് ഈ ചിത്രം. ഒരുമിച്ച്‌ ജീവിച്ച്‌ ഒരേ പ്രെഫഷന്‍ തിരഞ്ഞെടുത്ത് ഒരു ചിത്രം ഇവര്‍ സംവിധാനം ചെയ്തു. ചിത്രത്തിന് എല്ലാ സന്തോഷങ്ങളും വിജയവും ഉണ്ടാകട്ടെ എന്നുള്ള ആശംസയും താരം നേര്‍ന്നു.വിജയ് അനുകരിച്ച്‌ കണ്ണന്‍

മിമിക്രിയില്‍ നേരത്തെ തന്നെ കഴിവ് തെളിയിക്കാന്‍ കാളിദാസിന് കഴിഞ്ഞിട്ടുണ്ട്. ഓഡിയോ ലോഞ്ചിനിടെ കണ്ണനോട് ഒരു മിമിക്രി കാണിക്കാന്‍ ജോജു ആവശ്യപ്പെട്ടിരുന്നു. പ്രേക്ഷകരുടെ നിര്‍ദ്ദേശ പ്രകാരം ഇളയദളപതി വിജയ് യുടെ ശബ്ദമായിരുന്നു താരം അനുകരിച്ചത്. വിജയുടെ ശബ്ദത്തില്‍ തന്റെ പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസ് കാണണം എന്ന് പറയാനും ജോജു ആവശ്യപ്പെട്ടുരുന്നു. അതുപോലെ തന്നെ ചെയ്യുകയും ചെയ്തു.പഞ്ചാബി പ്രണയകഥ

സുധീപ്-ഗീതിക എന്നീ ദമ്ബതികള്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ഹാപ്പി സിങ്ങ് എന്ന കഥാപാത്രത്തെയാണ് കാളിദാസ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ചിത്രം. സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍,ദിനേശ് മോഹന്‍, സെബുട്ടി, ബൈജു സന്തോഷ്, വിജിലേഷ്, അനൂപ് ചന്ദ്രന്‍, സിബി ജോസ്, സിദ്ധി മഹാജന്‍, മാലാ പാര്‍വതി,സിനോജ്, സാജിദ്യാഹ്യാ, അഖിലാ ചിപ്പി, സിതാര, രശ്മി അനില്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. സന്തോഷ് വര്‍മ, വിനായക് ശശികുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകള്‍ ധരിക്കൂമൂന്നാമത്തെ ചിത്രം

2019 ല്‍ പുറത്തിറങ്ങുന്ന കാളിദാസ് ജയറാമിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ഹാപ്പി സര്‍ദാര്‍ . 2019 ല്‍ ആദ്യം തിയേറ്ററില്‍ എത്തിയിത്രമായിരുന്നു മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി. അപര്‍ണ്ണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ആട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവായിരുന്നു രണ്ടാമത് പുറത്തു വന്നചിത്രം. ചിത്രത്തില്‍ നായികയായത് ഐശ്വര്യ ലക്ഷ്മിയായിരുന്നു. ജാക്ക് ആന്റ് ജില്ലാണ് അണിയറയില്‍ ഒരുങ്ങുന്ന താരത്തിന്റെ മറ്റൊരു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

Bitnami