പോസ്റ്റല്‍ വോട്ട്: സംസ്ഥാനതല അന്വേഷണത്തിന് ഡിജിപിയുടെ ശുപാര്‍ശ

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയെ കുറിച്ച് സംസ്ഥാനതല അന്വേഷണം നടത്താന്‍ ശുപാര്‍ശ. കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിപുലമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ശുപാര്‍ശ ചെയ്യുന്നത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ശുപാര്‍ശ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Bitnami