മികച്ച പ്രകടനം; ഗോ എയറിന് അന്താരാഷ്ട്ര അംഗീകാരം

കൊച്ചി : ഏറ്റവും വിശ്വസനീയമായ ആഭ്യന്തര എയര്‍ലൈനെന്ന ബഹുമതി നേടി ഗോ എയര്‍ . മികച്ച പ്രകടനം, സേവനങ്ങളുടെ ഗുണനിലവാരം, പുതുമകള്‍, ഉപഭോക്തൃ സംതൃപ്തി, മാനേജുമെന്റിന്റെ ദീര്‍ഘകാല ദര്‍ശനം, ബിസിനസ്സ് തന്ത്രങ്ങള്‍, പ്രതിനിധീകരിക്കുന്ന വിഭാഗത്തിലെ ഭാവി ലക്ഷ്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഗോ എയറിനെ അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്‍ ഈ അംഗീകാരം നല്‍കിയത് .

ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്റെ ഒരു വിഭാഗമായ ഐബിസി വികസിപ്പിച്ചെടുത്ത ഒരു ആശയമാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡ് അവാര്‍ഡുകള്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ വിവരങ്ങള്‍ പ്രകാരം തുടര്‍ച്ചയായി 10 മാസം ഗോ എയറിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒടിപി) ആണ് ഐബിസിയുടെ ഉപഭോക്തൃ സര്‍വേ പ്രധാനമായും പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami