പഴമയെ തൊട്ടുണര്‍ത്തി , വേറിട്ട ഓണാഘോഷം

ഓലമേഞ്ഞ വീടുകള്‍ നമ്മുടെ നാട്ടില്‍ വിരളരമായതോടെ ഓലമേഞ്ഞ വീടും മത്സര ഭാഗത്തില്‍ ഇടം നേടി. ഓണാഘോഷത്തിന്റെ ഭാഗമായി
കോഴിക്കോട് അത്തോളിയില്‍ സൗഹൃദം പറക്കുളം കൂട്ടായ്മയാണ് ആഘോഷത്തിന് പൊലിമ ചാര്‍ത്തി വേറിട്ട ആഘോഷത്തിന് വേദിയൊരുക്കിയത്

മഴക്കാലം എത്തും മുന്‍പേ നമ്മുടെ നാട്ടിലെ പഴയതലമുറ ഓലമെയ്യുന്നതിനെക്കുറിച്ച്‌ ആലോചന തുടങ്ങുമായിരുന്നു കാലം മാറി ഇന്നത്തെ തലമുറക്ക് ഓലമേഞ്ഞ വീടുകള്‍ കഥകളിലും പ്രദര്‍ശനനഗരിയിലും കാഴ്ചവസ്തുക്കളായി മാറി.

ഓണാഘോഷത്തിന് പൊലിമ ചാര്‍ത്തി അത്തോളിയിലെ സൗഹൃദം പറക്കുളം കൂട്ടായ്മ ഓലമേയ്യല്‍ മത്സരം നടത്തിയാണ് പഴയ കാല കരവിരുതിന്റെ ഓര്‍മ്മകള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തിയത്

ഒരാഴ്ച്ച യോളം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച തെങ്ങോല ഓരോ കണ്ണികളും സൂക്ഷമായി എടുത്ത് അടുത്ത കണ്ണിയോട് ചേര്‍ത്ത് വെയ്ക്കും . വനിതകളെല്ലാവരും ആവേശത്തോടെ മത്സരത്തില്‍ പങ്കാളികളായി .

പത്ത് മിനിറ്റ് സമയത്തില്‍ ഏറ്റവും ഭംഗിയായി ഓല മെഡെഞ്ഞവര്‍ക്ക് ഒന്നും രണ്ടും മൂന്ന് സ്ഥാനക്കാരായി പ്രഖ്യാപിച്ചു.തുടര്‍ന്ന് ഉറിയടി മത്സരം ,പന്തുമെടയല്‍ മത്സരം തുടങ്ങി ഗ്രാമീണത മറന്ന് പോയ ഓണക്കളികളില്‍ നാട് ആഘോഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami