തലനാരിഴക്ക് തിരിച്ചുകിട്ടിയ ജീവൻ: വയനാട്ടിൽ ബൈക്ക് യാത്രികരെ കടുവ ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വയനാട്: വയനാട്ടിലൂടെ ഉള്ള ബൈക്ക് യാത്രയ്ക്കിടെ യാത്രികരെ കടുവ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. പുൽപ്പള്ളി-ബത്തേരി റൂട്ടിൽ ബൈക്കുമായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്.

റോഡരികിൽ കടുവയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചിലെ ഇരുളം സ്‌റ്റേഷനിലെ സ്റ്റാഫ് ഡിപ്പാർട്‌മെന്റ് വാഹനത്തിൽ പരിശധിച്ച് വരുമ്പോഴായിരുന്നു വട്ടപ്പടിയിൽ വെച്ച് കടുവ മുന്നിലേക്ക് ചാടിയത്. ഫോറസ്റ്റ് വാച്ചർ കേളുവാണ് വീഡിയോ പകർത്തിയത്‌.

 

Leave a Reply

Your email address will not be published. Required fields are marked *

Bitnami