ഗാം​ഗു​ലി​യെ ബം​ഗ്ലാ​ദേ​ശ് ഹൈ​ക്ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​റ​ല്‍ റി​ലേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ റി​വാ ഗാം​ഗു​ലി ദാ​സി​നെ ബം​ഗ്ലാ​ദേ​ശ് ഹൈ​ക്ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. 1986 ബാ​ച്ച്‌ ഐ​എ​ഫ്‌എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് റി​വാ ഗാം​ഗു​ലി.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​ത്. ബം​ഗ്ലാ​ദേ​ശ് ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ഹ​ര്‍​ഷ് വ​ര്‍​ധ​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് റി​വാ ഗാം​ഗു​ലി​യെ നി​യ​മി​ച്ച​ത്.

ഹ​ര്‍​ഷ് വ​ര്‍​ധ​നെ യു​എ​സ് അം​ബാ​സി​ഡ​റാ​യും നി​യ​മി​ച്ചു. 1984 ബാ​ച്ച്‌ ഐ​എ​ഫ്‌എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍. ന​വേ​ജ് സ​ര്‍​ന​യ്ക്കു പ​ക​ര​ക്കാ​ര​നാ​യാ​ണ് ഹ​ര്‍​ഷ​ന്‍റെ നി​യ​മ​നം.

Leave a Reply

Your email address will not be published. Required fields are marked *

Bitnami