വിവാദ പ്രസ്​താവന : ശശി തരൂരിന് അറസ്​റ്റ്​ വാറണ്ട്​

ന്യൂ ഡല്‍ഹി : ശശി തരൂര്‍ എം.പിക്ക് അറസ്​റ്റ്​ വാറണ്ട്. ​​ വിവാദ പ്രസ്​താവന നടത്തിയെന്ന പരാതിയില്‍ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയാണ്​​ ​ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചു, മത വികാരങ്ങളെ വ്രണപ്പെടുത്തി, മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു എന്നിവ ആരോപിച്ച്‌ അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ആഗസ്​റ്റ്​​ 14ന്​ കോടതിയില്‍ തരൂര്‍ നേരിട്ട്​ ഹാജരാകണമെന്നു ഉത്തരവിട്ടിരുന്നു.

Also read :സ്വാതന്ത്ര്യദിനത്തില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണപതാക ഉയരും

ബി.​ജെ.​പി വീണ്ടും അ​ധി​കാ​ര​ത്തിലേറുകയും, രാ​ജ്യ​സ​ഭ​യി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്​​താ​ല്‍പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ല്‍ വ​രു​മെന്നും ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പിയുടെ ല​ക്ഷ്യമെന്നായിരുന്നു തരൂരി​​​ന്റെ വിവാദ പ്രസ്​താവന.

Leave a Reply

Your email address will not be published. Required fields are marked *

Bitnami