മുടിയും താടിയും വെളുപ്പിച്ച് വീല്‍ ചെയറിലെത്തിയ വൃദ്ധനെ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ ഞെട്ടി

ദില്ലി: മുടിയും താടിയും ഡൈ ചെയ്ത് വെളുപ്പിച്ച് വയസ്സനായി വിമാനത്താവളത്തിലെത്തിയ മുപ്പത്തിരണ്ടുകാരന്‍ പിടിയില്‍. വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ദില്ലി വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശിയാണ് പിടിയിലായത്.

അമ്രിക് സിങ് എന്ന പേരിലാണ് എണ്‍പത്തൊന്‍പതുകാരന്‍റെ പാസ്പോര്‍ട്ടുമായാണ് ഇയാള്‍ എത്തിയത്. വില്‍ചെയറിലാണ് ജയേഷ് വിമാനത്താവളത്തിലെത്തിയത്. മുഖത്ത് നോക്കാന്‍ മടി കാണിച്ച ഇയാളെ വിശദമായ പരിശോധനയ്ക്ക് ഇടയിലാണ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്.മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കില്‍ പ്രായത്തിന്‍റേതായ മാറ്റങ്ങള്‍ ഒന്നും കാണാതിരുന്നതാണ് സംശയത്തിന് കാരണമായതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇയാള്‍ എത്തിയത്. ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു. ഇയാളെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami