കൊല്‍ക്കത്ത-ഡല്‍ഹി മത്സരം ഒത്തുകളിയോ?; തെളിവുമായി സോഷ്യല്‍ മീഡിയ

ഇന്നലെ നടന്ന ഐപിഎല്ലിലെ ഡെല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത മത്സരം ഒത്തുകളിയെന്ന് ആരോപിച്ച്‌ സോഷ്യല്‍ മീഡിയ. റിഷഭ് പന്ത് നടത്തിയ ഒരു പ്രവചനം ആണ് ഇതിനായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ നാലമത്തെ ഓവറില്‍ റോബിന്‍ ഉത്തപ്പ അടുത്ത പന്ത് ബൗണ്ടറി നേടുമെന്ന് പന്ത് പറഞ്ഞിരുന്നു. അതുപോലെ തന്നെ അടുത്ത ബോള്‍ ബൗണ്ടറി കടന്നു.

പന്തിന്റെ വാക്കുകള്‍ സറ്റംപ് മൈക്കില്‍ പതിയുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇത് വെച്ചാണ് സോഷ്യല്‍ മീഡിയ ഒത്തുകളി ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami