റൊണാള്‍ഡോ പരിശീലനം ആരംഭിച്ചു; അയാക്സിനെതിരെ കളിക്കും

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കിന് ശേഷം ആദ്യമായി ട്രെയിന്‍ ചെയ്തു. ഇന്ന് യുവന്റസിന്റെ ഫസ്റ്റ് ടീമിനൊപ്പം ക്രിസ്റ്റ്യാനോ പരിശീലനം നടത്തി. ഇതോടെ ചാമ്ബ്യന്‍സ് ലീഗില്‍ അയാക്സിനെതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിക്കും എന്ന് ഉറപ്പായി. ഇന്നലെ മിലാനെതിരെ റൊണാള്‍ഡോ കളിച്ചിരുന്നില്ല. പോര്‍ച്ചുഗലിനു വേണ്ടി കളിക്കുമ്ബോള്‍ ആയിരുന്നു റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത്. അവസാന രണ്ടാഴ്ച ആയി അദ്ദേഹം വിശ്രമത്തില്‍ ആയിരുന്നു.

ഏപ്രില്‍ 10നാണ് യുവന്റസ് അയാക്സുമായുള്ള യുവന്റസിന്റെ മത്സരം. നേരത്തെ റൊണാള്‍ഡോ ആയിരുന്നു ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ യുവന്റസിന്റെ ഹീറോ. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ രണ്ടാം പാദത്തില്‍ ഹാട്രിക്കുമായി യുവന്റസിനെ റൊണാള്‍ഡോ രക്ഷിച്ചിരുന്നു. റൊണാള്‍ഡോ കളിക്കും എങ്കിലും ഇന്നലെ മിലാനെതിരെ പരിക്കേറ്റ എമിരെ ചാന്‍ യുവന്റസ് നിരയില്‍ ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

Bitnami