മിക്കി ആര്‍തറുടെയും മറ്റ് കോച്ചിംഗ് സ്റ്റാഫിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച്‌ പാക്കിസ്ഥാന്‍ ബോര്‍ഡ്

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം മുഖ്യ കോച്ച്‌ മിക്കി ആര്‍തര്‍, ബൗളിംഗ് കോച്ച്‌ അസ്ഹര്‍ മഹമ്മൂദ്, ബാറ്റിംഗ് കോച്ച്‌ ഗ്രാന്റ് ഫ്ലവര്‍, പരിശീലകന്‍ ഗ്രാന്റ് ലൂഡന്‍ എന്നിവരുടെ കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മോശം തുടക്കത്തിന് ശേഷം തിരിച്ചുവരവിന് ലോകകപ്പില്‍ പാക് ശ്രമം ഉണ്ടായെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലാണ്ടിനോട് പിന്നില്‍ പോയതിന് പിന്നാലെയാണ് ഈ തീരുമാനം.

ദേശീയ കോച്ചിംഗ് സെറ്റപ്പ് വീണ്ടും പൊടിതട്ടിയെടുക്കുവാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പുതിയ കോച്ചുമാര്‍ക്കായി ബോര്‍ഡ് വേഗത്തില്‍ തന്നെ നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ നാല് സ്ഥാനങ്ങള്‍ക്കും ഉടനടി അപേക്ഷ ക്ഷണിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വവും പുതിയ സമീപനവുമാണ് ഇനി പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ആവശ്യമെന്ന് പിസിബി ക്രിക്കറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശം പാലിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Bitnami