അയ്യര്‍ നാലാമനാകണം നിര്‍ദ്ദേശവുമായി സുനില്‍ ഗവാസ്‌ക്കര്‍

ഇക്കഴിഞ്ഞ ലോകകപ്പില്‍ ഉള്‍പ്പെടെ ഇന്ത്യയെ അലട്ടിയ ‘നാലാം നമ്ബര്‍’ പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിച്ച്‌ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനിര്‍ ഗാവസ്‌കര്‍. യുവതാരം ശ്രേയസ് അയ്യരെ മുന്‍നിര്‍ത്തിയാണ് ഏകദിനത്തില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് ഗാവസ്‌കറിന്റെ പരിഹാര നിര്‍ദ്ദേശം.

കഴിഞ്ഞദിവസം വിന്‍ഡീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയാണ് ഇന്ത്യ നാലാം നമ്ബറില്‍ ഇറക്കിയത്.

എന്നാല്‍ അഞ്ചാം നമ്ബറില്‍ ബാറ്റു ചെയ്ത ശ്രേയസ് അയ്യരാണ് കൂടുതല്‍ തിളങ്ങിയത്. രാജ്യാന്തര ക്രിക്കറ്റിലെ എട്ടാമത്തെ മാത്രം ഏകദിനം കളിച്ച അയ്യര്‍, അര്‍ധസെഞ്ചുറിയുമായി ഉജ്വല പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami