“താന്‍ രണ്ട് ടീമുകള്‍ക്കൊപ്പം ചാമ്ബ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്, മെസ്സിക്ക് അതാവില്ല” – റൊണാള്‍ഡോ

ലയണല്‍ മെസ്സിയും താനുമായുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തങ്ങള്‍ രണ്ടു പേരും ലോകത്തെ മികച്ച താരങ്ങളാണ്. പക്ഷെ മെസ്സിയും താനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്‌. താന്‍ ലോകത്ത് പല ലീഗുകളിലും പല ക്ലബുകള്‍ക്കായും കളിച്ച്‌ കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ട് ക്ലബുകള്‍ക്കായി ചാമ്ബ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. മെസ്സിക്ക് അതിനായിട്ടില്ല. റൊണാള്‍ഡോ പറഞ്ഞു.

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടിയും റയല്‍ മാഡ്രിഡിനു വേണ്ടിയുമാണ് ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി ഒന്നും റയലിനു വേണ്ടി നാലും ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍ റൊണാള്‍ഡോ നേടി. യുവന്റസിനൊപ്പവും ചാമ്ബ്യന്‍സ് ലീഗ് കിരീടം ഉടന്‍ നേടുമെന്ന് റൊണാള്‍ഡോ പറഞ്ഞു. ഈ വര്‍ഷം അല്ലെങ്കില്‍ വരും വര്‍ഷം അത് നടക്കുമെന്നും റൊണാള്‍ഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami