കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എ ടീമിന് തകര്‍ച്ച; നൂറെത്തും മുന്‍പേ ഏഴ് വിക്കറ്റ് നഷ്ടമായികാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എ ടീമിന് തകര്‍ച്ച; നൂറെത്തും മുന്‍പേ ഏഴ് വിക്കറ്റ് നഷ്ടമായി

തിരുവനന്തപുരം: ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയ്ക്ക് ബാറ്റിങ് തകര്‍ച്ച. നൂറ് റണ്‍സെത്തും മുന്‍പ് തന്നെ അവര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി.ഒരുവേള അഞ്ചിന് 22 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നൂറ് റണ്‍സെത്തും മുന്‍പ് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി.

സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്ബു തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു പിന്നീട് വന്നവര്‍ക്കും കാര്യമായി ചെറുത്തുനില്‍ക്കാനായില്ല.

പുറത്തായവരില്‍ രണ്ടക്കം കടന്നവര്‍ മൂന്നു പേര്‍ മാത്രമാണ്. സുബയര്‍ ഹംസ 13 ഉം സെനുരന്‍ മുത്തുസാമിയും 12 ഉം വിയാന്‍ മള്‍ഡറും 21 മാത്രം.

മൂന്ന് വിക്കറ്റെടുത്ത ശാര്‍ദുല്‍ താക്കുറാണ് ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്. മുഹമ്മദ് സിറാജും നദീമും ഗൗതമും ഓരോ വിക്കറ്റ് വീതമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami