ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ചായി അമുല്‍ മസുംദാര്‍

രഞ്ജി ട്രോഫിയില്‍ ഇതിഹാസമായിരുന്ന അമുല്‍ മസുംദാര്‍ ഇനി ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ച്‌. ഇന്ത്യയിലേക്ക് ടെസ്റ്റ് കളിക്കാന്‍ എത്തുന്നതിന് മുന്നോടി ആയാണ് ദക്ഷിണാഫ്രിക്ക അമുല്‍ മസുംദാറിനെ അവരുടെ ബാറ്റിംഗ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മൂന്ന് ടെസ്റ്റ് ആണ് ദക്ഷിണാഫ്രിക്ക കളിക്കുക. നേരത്തെ ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നു മസുംദാര്‍.

മുംബൈക്ക് വേണ്ടിയും ആസാമിനു വേണ്ടിയുന്‍ രഞ്ജി ട്രോഫിയില്‍ റണ്‍സ് അടിച്ചു കൂട്ടിയിട്ടുള്ള താരമാണ് അമുല്‍. വിരമിക്കുന്ന സമയത്ത് രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു മസുംദാര്‍. പിന്നീട് വാസിം ജാഫര്‍ ആ റെക്കോര്‍ഡ് തിരുത്തി എങ്കിലും രഞ്ജിയിലെ ഇതിഹാസമായാണ് മസുംദാര്‍ വിലയിരുത്തപ്പെടുന്നത്. ഇത്ര വലിയ പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു എങ്കിലും താരത്തിന് ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Bitnami