ഖത്തര്‍ ഇന്ത്യ പോര്; ഇന്ത്യ ആരാധകര്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു!!

നാളെ നടക്കുന്ന ഇന്ത്യയും ഖത്തറും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള ടികറ്റുകള്‍ വിറ്റു തീര്‍ന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് അനുവദിച്ച ടിക്കറ്റുകള്‍ ആണ് ചൂടപ്പം പോലെ വിറ്റു തീര്‍ന്നത്. ആകെ ടിക്കറ്റിന്റെ 8 ശതമാനം ആണ് ഇന്ത്യന്‍ ആരാധകര്‍ക്കായി ഖത്തര്‍ മാറ്റിവെച്ചിരുന്നത്. അതാണ് മത്സരത്തിന് 48 മണിക്കൂര്‍ മുമ്ബ് തന്നെ വിറ്റു തീര്‍ന്നത്. ഇതോടെ നാളെ ഗ്യാലറിയില്‍ ഇന്ത്യക്ക് മികച്ച പിന്തുണ കിട്ടും എന്നത് ഉറപ്പായി.

നാളെ ദോഹയില്‍ വെച്ചാണ് ഇന്ത്യ ഖത്തര്‍ പോരാട്ടം നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. നേരത്തെ ഇന്ത്യയില്‍ വെച്ച്‌ നടന്ന ആദ്യ മത്സരത്തില്‍ ഒമാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ ഏറ്റവും കടുപ്പനുള്ള പോരാട്ടനായതിനാല്‍ നാളെ ഒരു സമനില പോലും ഇന്ത്യക്ക് വലിയ നേട്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *

Bitnami