“ഖത്തറിനോട് പൊരുതാന്‍ തന്നെയാണ് തീരുമാനം” – സ്റ്റിമാച്

ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ ഖത്തറിനെ നേരിടാന്‍ ഇരിക്കുകയാണ്. ഖത്തര്‍ ശക്തരായ ടീമാണെങ്കിലും മത്സരം തുടങ്ങും മുമ്ബേ മത്സരം അടിയറവ് വെക്കാന്‍ ഇന്ത്യയെ കിട്ടില്ല എന്ന് പരിശീലകന്‍ സ്റ്റിമാച് പറഞ്ഞു. ഫുട്ബോള്‍ ആണെന്നും എന്തും ഇവിടെ സാധ്യമാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തറ്റ് ഫിസിക്കലില്‍ കരുത്തരാണ് അവരുടെ ഒരു പോരായ്മ പോലും കണ്ടെത്താന്‍ കഴിയുന്നില്ല എന്നും സ്റ്റിമാച് പറഞ്ഞു.

ഒമാനെതിരായ മത്സരത്തില്‍ ഇന്ത്യ നന്നയി തന്നെ കളിച്ചു. ഖത്തറിനെതിരായ പോരാട്ടത്തിനായി ഒരുങ്ങാന്‍ അധികം സമയം ലഭിച്ചില്ല. എങ്കിലും ഇന്ത്യ ഒരുങ്ങി കഴിഞ്ഞു എന്ന് സ്റ്റിമാച് പറഞ്ഞു. പിച്ചില്‍ എല്ലാം നല്‍കാന്‍ വേണ്ടിയാണ് ഇന്ത്യയുടെ ഒരുക്കം എന്നും താരങ്ങള്‍ അതിനു തയ്യാറാണെന്നും കോച്ച്‌ പറഞ്ഞു. ഇന്ത്യയുടേത് ഒരു യുവ ടീമാണെന്നും ഒരോ മത്സരം കഴിയും തോറും കൂടുതല്‍ മെച്ചപ്പെടുകയാണ് ടീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami